Heading

2014 ജൂണ്‍ 2 – തീയതി പ്രവര്‍ത്തനമാരംഭിച്ച കൊറോണ സ്റ്റഡി സെന്റര്‍ ചവറയിലെ ഏക ഇംഗ്‌ളീഷ് മീഡിയം ട്യൂഷന്‍ സെന്ററാണ്. മലയാള ഭാഷയ്ക്ക് അര്‍ഹമായ പ്രധാന്യം നല്‍കുന്നതോടൊപ്പം ഇംഗ്‌ളീഷ് ഭാഷാ മാധ്യമത്തിലെ ക്ലാസ്സുകള്‍ മാത്രം നടക്കുന്നു. ഭാഷാ-സാഹിത്യ-കലാ-കായിക-പ്രവര്‍ത്തിപരിചയ പഠനത്തിനു പ്രോത്സാഹനം നല്‍കുന്ന വഴി ഭാവിയിലെ മത്സര പരീക്ഷളെ നേരിടാനുള്ള പരിശീലനം പകര്‍ന്നു കൊടുത്തു കൊണ്ട് , കൊറോണ സ്റ്റഡി സെന്റര്‍ ഒരു സാംസ്‌കാരിക പാഠശാലയായി ഉയരുകയാണ്. അവസര സമത്വത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പൊതു വിദ്യാഭ്യാസത്തെ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വായനാ ലോകത്തില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ അതിലേക്കടുപ്പിക്കുവാന്‍ ലൈബ്രറി സൗഹര്യം ഒരുക്കിയും കൊറോണയിലെ അദ്ധ്യാപകവൃന്ദം സഹരക്ഷകര്‍ത്താവിന്റെ തലത്തിലേക്കുയര്‍ന്ന് കുട്ടിക്കു കരുതലും തണലും അനുഭവിക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നത് അറിവിന്റെ ഒരു സുരക്ഷിത കേന്ദ്രം ആകാന്‍ വേണ്ടിയാണ്. കുരുന്നുകള്‍ രാഷ്ട്രത്തിന്റെ പൊതു നിക്ഷേപമാണെന്നുള്ള വസ്തുത മനസിലാക്കി അറിവ് മൂടി വയ്ക്കാനുള്ളതല്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട്, അധ്യയന വര്‍ഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.

പ്രിന്‍സിപ്പാള്‍

രഘുനാഥന്‍ പിള്ള. സി